കെഎസ്എസ്പിയു കട്ടപ്പനയില്‍ വയോജന ദിനാചരണം നടത്തി
കെഎസ്എസ്പിയു കട്ടപ്പനയില്‍ വയോജന ദിനാചരണം നടത്തി
ഇടുക്കി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണം നടത്തി. മുതിര്‍ന്ന അംഗം ഐ വി ജോണ്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ അറ്റ്‌ലി പി ജോണ്‍ സന്ദേശം നല്‍കി. തുടര്‍ന്ന് മുതിര്‍ന്ന സംഘടന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായി. സെക്രട്ടറി കെ വി വിശ്വനാഥന്‍, ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, കെ ശശിധരന്‍, കെ പി ദിവാകരന്‍, കെ ആര്‍ രാമചന്ദ്രന്‍, ത്രേസ്യമ്മ മാത്യു, കെ ആര്‍ ചന്ദ്രന്‍, ടി കെ വാസു, ടി വി സാവിത്രി, ഉഷ കുമാരി വി കെ എന്നിവര്‍ സംസാരിച്ചു
What's Your Reaction?