കൈയോട് കൈ ക്യാമ്പയിന്‍ ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി

കൈയോട് കൈ ക്യാമ്പയിന്‍ ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി

Oct 1, 2026 - 17:03
 0
കൈയോട് കൈ ക്യാമ്പയിന്‍ ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി
This is the title of the web page

ഇടുക്കി: മാലിന്യമുക്ത ബോധവല്‍ക്കരണ ശുചീകരണ ക്യാമ്പയിനായ കൈയോട് കൈ പദ്ധതിക്ക് ചക്കുപള്ളം പഞ്ചായത്തില്‍ തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് റെജിമോള്‍ ഷിബി ലോഗോ പ്രകാശനം ചെയ്തു. എസ്പിസി, എന്‍സിസി കേഡറ്റുകള്‍, ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹരിത കര്‍മ സേനാംഗങ്ങള്‍, ശുചീകരണ  തൊഴിലാളികള്‍, പഞ്ചായത്ത് ജീവനക്കാര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍  എന്നിവര്‍ പങ്കെടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ശോഭാ പി ആര്‍, ജയമോള്‍ സാബു, അണക്കര ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തങ്കരാജ്, സെക്ഷന്‍ ഹെഡ് ക്ലാര്‍ക്ക് ഷീജ ഷിബു, വിഇഒ റീനാമോള്‍ ചാക്കോ  തുടങ്ങിയവര്‍ പ്രസംഗിച്ചു.  സ്‌കൂള്‍ പരിസരം, റോഡ്, ചക്കുപള്ളം ബസ് സ്റ്റാന്‍ഡ്, കംഫര്‍ട്ട് സ്റ്റേഷന്‍ തുടങ്ങിയിടങ്ങളില്‍ ശുചീകരണം നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow