മൂന്നാറില്‍ വീണ്ടും പടയപ്പ: കടയും ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തു  

മൂന്നാറില്‍ വീണ്ടും പടയപ്പ: കടയും ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തു  

Jul 23, 2026 - 15:48
 0
മൂന്നാറില്‍ വീണ്ടും പടയപ്പ: കടയും ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തു  
This is the title of the web page

ഇടുക്കി: ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ സൈലന്റ് വാലിയില്‍ കടയും ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികളും ആന നശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പടയപ്പയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പടയപ്പയുടെ ആക്രമണവും ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് കാട്ടാനയെ തുരത്താന്‍ നിയോഗിച്ചിട്ടുള്ള ആര്‍ആര്‍ടി സംഘം കൃത്യമായി നിരീക്ഷണം നടത്തുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow