ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തു   

ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തു   

Jul 23, 2026 - 16:33
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തു   
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓട്ടോ സ്റ്റാന്‍ഡുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് സ്റ്റാന്‍ഡ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനംചെയ്തു. ഇതിനോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കായി നിയമ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയില്‍ ആകെയുള്ള 12 ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പ്രവര്‍ത്തനമാണ് ക്രമീകരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ടൗണിലെ 74 ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് സ്റ്റാന്‍ഡ് പെര്‍മിറ്റ് നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. കട്ടപ്പന ട്രാഫിക് എസ്‌ഐ ജോസ് മാര്‍ട്ടിന്‍ പോള്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പരിസ്ഥിതി സൗഹൃദമായി വാഹനം കൈകാര്യം ചെയ്യുന്നതും കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ മുജീബ് പി എസ് ക്ലാസെടുത്തു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, സിജോ ഇലന്തൂര്‍, പഞ്ചായത്തംഗങ്ങളായ ലാലച്ചന്‍ വെള്ളക്കട, സോജന്‍ മാളിയേക്കല്‍, ഷീബ അജയ്, ജാന്‍സി ടോമി, മിനി പ്രതീഷ്, ജിഷാ ഷാജി, രാജി ഹരികുമാര്‍, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow