വലിയ നോമ്പിന് തുടക്കം: പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ വിഭൂതി ആചരിച്ചു
വലിയ നോമ്പിന് തുടക്കം: പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ വിഭൂതി ആചരിച്ചു
ഇടുക്കി: ക്രൈസ്തവരുടെ വലിയ നോമ്പിന് തുടക്കം കുറിച്ച് ഹൈറേഞ്ചിലെ പള്ളികളില്‍ വിഭൂതി ആചരിച്ചു. പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോസഫ് തേനംമാക്കല്‍ കാര്‍മികത്വം വഹിച്ചു. ക്രിസ്തുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കുന്ന ഈസ്റ്ററിന് മുന്നോടിയായി പള്ളികളില്‍ പുരോഹിതര്‍ വിഭൂതി(കരിഞ്ഞ ചാരം) കൊണ്ട് വിശ്വാസികളുടെ നെറ്റിയില്‍ കുരിശടയാളം വരച്ചു. 'മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും' എന്ന സത്യത്തെ ഓര്‍മിപ്പിക്കുന്ന പെരുന്നാള്‍ കൂടിയാണ് ഇത്. മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ച് ഉപവസിക്കുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്ന അമ്പതുനോമ്പു കാലത്തിന്റെ അനുസ്മരണമാണിത്.
What's Your Reaction?