അടിമാലിയിലെ ക്ഷേത്രങ്ങളില്‍ പിതൃബലി തര്‍പ്പണം നടത്തി ഭക്തര്‍
അടിമാലിയിലെ ക്ഷേത്രങ്ങളില്‍ പിതൃബലി തര്‍പ്പണം നടത്തി ഭക്തര്‍
ഇടുക്കി: അടിമാലിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷവും പിതൃബലി തര്‍പ്പണവും നടന്നു. പിതൃമോക്ഷപ്രാപ്തിക്കായി ആയിരങ്ങള്‍ തര്‍പ്പണം നടത്തി. ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ തര്‍പ്പണത്തിന് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ ചടങ്ങുകള്‍ ആരംഭിച്ചു. തന്ത്രി പൂത്തോട്ട ലാലന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചടങ്ങുകള്‍ക്കുശേഷം അന്നദാനവും ക്രമീകരിച്ചിരുന്നു. വിവിധ ക്ഷേത്രങ്ങളില്‍ നടന്നുവന്ന ശിവരാത്രി ആഘോഷവും സമാപിച്ചു. ആയിരക്കണക്കിന് ഭക്തര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
What's Your Reaction?