ലബ്ബക്കട ജെപിഎം കോളേജിന്റെ ഗ്രാമീണ പഠനശിബിരം സമാപിച്ചു
ലബ്ബക്കട ജെപിഎം കോളേജിന്റെ ഗ്രാമീണ പഠനശിബിരം സമാപിച്ചു

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എംഎസ്ഡബ്ല്യു വിഭാഗം വാഗമണ്‍ പുള്ളിക്കാനത്ത് നടത്തിവന്ന ഗ്രാമീണ പഠനശിബിരം സമാപിച്ചു. പ്രവാഹ എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. മാലിന്യ സംസ്‌കരണം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കായികദിന സംഘാടനം, ബോധവല്‍ക്കരണ ക്ലാസുകള്‍, പച്ചക്കറിത്തോട്ടം നിര്‍മാണം, അങ്കണവാടി ശുചീകരണം, ഫുട്ബോള്‍ ടൂര്‍ണമെന്റ്, പണമിടപാടിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് ആളുകളെ പരിചയപ്പെടുത്തല്‍, തോട്ടം തൊഴിലാളി സര്‍വേ, സൂചനാബോര്‍ഡ് ശുചീകരണം എന്നിവ നടത്തി. ക്യാമ്പ് ദിനത്തില്‍ വൈകിട്ട് സംഘടിപ്പിച്ച പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ അഖില മാത്യു, ഡിപ്പാര്‍ട്ട്മെന്റ് കോ- ഓര്‍ഡിനേറ്റര്‍ ആശിഷ് ജോര്‍ജ് മാത്യു, ക്യാമ്പ് കോ- ഓര്‍ഡിനേറ്റര്‍മാരായ അജിന്‍ ജോര്‍ജ്, ആന്‍ മരിയ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. 28 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
What's Your Reaction?






