പൂജാവധിയില്‍ ഉണര്‍ന്ന് ഇടുക്കിയുടെ വിനോദസഞ്ചാര മേഖല: ജില്ലയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്ക്
പൂജാവധിയില്‍ ഉണര്‍ന്ന് ഇടുക്കിയുടെ വിനോദസഞ്ചാര മേഖല: ജില്ലയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്ക്
ഇടുക്കി: തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ എത്തിയതോടെ ഏറെ സജീവമായിരിക്കുകയാണ് ഇടുക്കിയുടെ വിനോദ സഞ്ചാര മേഖല. പൂജാവധി ആഘോഷിക്കാന്‍ ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ്. കാലാവസ്ഥ അനുകൂലമായതും ഇത്തവണ വിനോദ സഞ്ചാര മേഖലയ്ക്ക് തുണയായിരിക്കുകയാണ്. മൂന്നാറും വാഗമണ്ണും തേക്കടിയും എല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഓണം സീസണില്‍ ഉള്‍പ്പെടെ ഇത്തവണ മഴ വില്ലനായിരുന്നുവെങ്കിലും പൂജാവധിക്കാലത്ത് കാലാവസ്ഥ അനുകൂലമായി. രാമക്കല്‍മേട്, തൊമ്മന്‍കുത്ത്, ശ്രീനാരായണപുരം, കാല്‍വരിമൗണ്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
അവധി ദിവസങ്ങളെത്തിയതോടെ തദ്ദേശീയ സഞ്ചാരികള്‍ക്കൊപ്പം ഉത്തരേന്ത്യയില്‍നിന്നുള്ള ഒട്ടേറെപ്പേരും ഇടുക്കിയിലെത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇടുക്കിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും. കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമാണ് ഇടുക്കിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
What's Your Reaction?

