അണക്കരയില്‍ ഏകദിന പുസ്തകമേള നടത്തി
അണക്കരയില്‍ ഏകദിന പുസ്തകമേള നടത്തി
ഇടുക്കി: ജെസിഐ അണക്കര സ്‌പൈസ് വാലിയും ജെസിഐ തേക്കടി സഹ്യാദ്രിയും ഡിസി ബുക്‌സും ചേര്‍ന്ന് അണക്കരയില്‍ പുസ്തകമേള നടത്തി. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. പുസ്തകമേളകള്‍ അറിവിന്റെ മേളകളാണെന്നും ഉദ്ഘാടനം ചെയ്യുന്നത് അതീവ സന്തോഷമുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേളയില്‍നിന്ന് ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില കുറവില്‍ വാങ്ങാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഭാരവാഹികളായ പ്രിന്‍സ് ഫ്രാങ്കോ, ടിജോ കുഞ്ഞുമോന്‍, സാബു വയലില്‍, അഭിലാഷ് എസ് നായര്‍, ലിനു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

