മൂന്നാറിലെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിയണമെന്ന് ദേശീയപാത അതോറിറ്റി
മൂന്നാറിലെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിയണമെന്ന് ദേശീയപാത അതോറിറ്റി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്ത് മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വഴിയോരക്കടകള്‍ ഒഴിയണമെന്ന് ദേശീയപാത വിഭാഗം നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം ഒഴിയണമെന്നും അല്ലാത്ത പക്ഷം പാതയോരത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. നാളുകള്‍ക്ക് മുമ്പ് മൂന്നാര്‍ മേഖലയില്‍ വഴിയോരക്കടകള്‍ ഒഴിപ്പിച്ചിരുന്നു. ഇതിനുശേഷം വഴിയോരക്കടകള്‍ വീണ്ടും സ്ഥാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍കൂടിയാണ് നടപടി. രണ്ടാംമൈലിലടക്കം നിരവധി വഴിയോരക്കടകള്‍ പാതയോരത്തുണ്ടായിരുന്നു. ഇവയെല്ലാം പൂര്‍ണമായി നീക്കം ചെയ്യപ്പെട്ടു. മൂന്നാര്‍ മേഖലയില്‍ വഴിയോരക്കടകള്‍ നീക്കം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിഷേധമുയരുകയും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ നീക്കം നിലച്ചു.മാസങ്ങള്‍ പിന്നിട്ടതോടെ പുതിയതായി വീണ്ടും മറ്റ് പലയിടങ്ങളിലുമായി വഴിയോരക്കടകള്‍ രൂപം കൊണ്ടു. ഇവ വര്‍ധിച്ചാല്‍ വീണ്ടും ഗതാഗതകുരുക്കടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടി.
What's Your Reaction?






