പഴയരിക്കണ്ടം ഗവ. സ്‌കൂളില്‍ ബാന്‍ഡ് ട്രൂപ്പ് അരങ്ങേറി
പഴയരിക്കണ്ടം ഗവ. സ്‌കൂളില്‍ ബാന്‍ഡ് ട്രൂപ്പ് അരങ്ങേറി

ഇടുക്കി: പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ബാന്‍ഡ് ട്രൂപ്പ് അരങ്ങേറ്റവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 4 മുതല്‍ 7 വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ബാന്‍ഡ്് ട്രൂപ്പ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രമുഖ ബാന്‍ഡ് കലാകാരന്‍ വര്‍ഗീസ് മാഷാണ് ഗുരു. ജില്ലാ പഞ്ചായത്തംഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി നിര്‍വഹിച്ചു. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ആദരിച്ചു.
പിടിഎ പ്രസിഡന്റ് ജയന്‍ എ ജെ അധ്യക്ഷനായി. പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ജോസ് പ്ലാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി എം വരവ് ചിലവ് കണക്കുകളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനന്‍, സ്റ്റാഫ് സെക്രട്ടറി അപര്‍ണ സജീവ്, ജിഷാ സുരേന്ദ്രന്‍, ജ്യോതിഷ അരുണ്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പങ്കെടുത്തു.
What's Your Reaction?






