നെടുങ്കണ്ടത്ത് സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2 പേര്‍ എക്‌സൈസ് പിടിയില്‍
നെടുങ്കണ്ടത്ത് സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2 പേര്‍ എക്‌സൈസ് പിടിയില്‍

ഇടുക്കി: സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പാറത്തോട് തോട്ടിപ്പറമ്പില്‍ തുകേത്, ബാലാജി ഹൗസില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്ന് 1.25 കിലോ കഞ്ചാവും പിടികൂടി. കട്ടപ്പന- നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ മുണ്ടിയെരുമയില്‍ വച്ചാണ് എക്‌സൈസ് പിടികൂടിയത്. അറസ്റ്റിലായ തുകേത് മുമ്പും സമാന കേസുകളില്‍ പിടിയിലായിട്ടുണ്ട്. തോട്ടം മേഖലയില്‍ അടക്കം ചില്ലറ വില്‍പന നടത്തുന്നതിനായാണ് ഇവര്‍ കഞ്ചാവ് കടത്തിയതെന്നാണ് സൂചന. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ സംഘത്തെ സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി
What's Your Reaction?






