ഇരട്ടയാര്‍–നാങ്കുതൊട്ടി–വാഴവര റോഡ് നിര്‍മാണോദ്ഘാടനം ഇന്ന്
ഇരട്ടയാര്‍–നാങ്കുതൊട്ടി–വാഴവര റോഡ് നിര്‍മാണോദ്ഘാടനം ഇന്ന്

ഇടുക്കി: ഇരട്ടയാര്‍–നാങ്കുതൊട്ടി–വാഴവര റോഡ് നിര്‍മാണത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാലിന് നാങ്കുതൊട്ടിയില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. ശബരിമല വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. കുടിയേറ്റകാലത്തെ പാതയാണിത്. അടിമാലി–കുമളി ദേശീയപാതയിലെ വാഴവരയില്‍നിന്ന് ആരംഭിക്കുന്ന റോഡ് നാങ്കുതൊട്ടി, തുളസിപ്പാറ എന്നിവിടങ്ങളിലൂടെ ഇരട്ടയാറിലെത്തും. ഇടുക്കി, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളെയും റോഡ് ബന്ധിപ്പിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, എം എം മണി എംഎല്‍എ എന്നിവരുടെ ഇടപെടലിലാണ് തുക അനുവദിച്ചത്. ശബരിമല തീര്‍ഥാടന കാലത്ത് സമാന്തര പാതയായും ഉപയോഗിക്കാം. ഇടുക്കി, കാല്‍വരിമൗണ്ട് എന്നിവിടങ്ങളില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ രാമക്കല്‍മേട്ടിലെത്താനും സഹായകമാകും.
What's Your Reaction?






