കട്ടപ്പനയില്‍ സര്‍ക്കാര്‍ വെയര്‍ഹൗസില്‍ ജോലിക്കിടെ അപകടം: ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
കട്ടപ്പനയില്‍ സര്‍ക്കാര്‍ വെയര്‍ഹൗസില്‍ ജോലിക്കിടെ അപകടം: ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

ഇടുക്കി: കട്ടപ്പനയിലെ സര്‍ക്കാര്‍ വെയര്‍ഹൗസില്‍ ജോലിക്കിടെ കാല്‍വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു അംഗം അന്യാര്‍തൊളു ബിടിആര്‍ നഗര്‍ താന്നിക്കല്‍ ടി എസ് സതീഷ് (39) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു അപകടം. നിലത്തേക്ക് പതിച്ച സതീഷിന് തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം. സംസ്‌കാരം ബുധനാഴ്ച 3ന് വീട്ടുവളപ്പില്‍. ഭാര്യ: ദീപ, മക്കള്‍: അനശ്വര, ആവണി.
What's Your Reaction?






