കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ എസ്പിസി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ എസ്പിസി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് യൂണിറ്റ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഒരു സ്‌കൂളിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന് എസ്പിസി യൂണിറ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. ഉദ്ഘാടനത്തിന് സ്‌കൂളിലെത്തിയ മന്ത്രി കേഡറ്റുകളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. അഡിഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന സിഐ ടി സി മുരുകന്‍, മാനേജര്‍ ഫാ. ജോസ് മംഗലത്തില്‍, പിടിഎ പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, പ്രിന്‍സിപ്പല്‍ മാണി കെ സി, ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






