ഉപതെരഞ്ഞെടുപ്പ്: മാവടിയിലും നെടിയക്കാട്ടും 12ന് പ്രാദേശിക അവധി
ഉപതെരഞ്ഞെടുപ്പ്: മാവടിയിലും നെടിയക്കാട്ടും 12ന് പ്രാദേശിക അവധി

ഇടുക്കി : ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ഉടുമ്പന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം പഞ്ചായത്തിലെ വാര്‍ഡ് 7(നെടിയക്കാട്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും. ഈ വാര്‍ഡുകളില്‍ ഡിസംബര്‍ 10ന് വൈകിട്ട് ആറുമണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 വരെ ഷാപ്പുകളും ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടാനും കലക്ടര്‍ ഉത്തരവായി.
What's Your Reaction?






