വണ്ടന്‍മേട്ടില്‍ 50 കിലോ പച്ച ഏലക്കായുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍
വണ്ടന്‍മേട്ടില്‍ 50 കിലോ പച്ച ഏലക്കായുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍

ഇടുക്കി: ഏലത്തോട്ടത്തില്‍ നിന്ന് പച്ച ഏലക്ക മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍. കമ്പം ഗൂഡല്ലൂര്‍ കാര്‍തെരുവില്‍ സുമതിയെയാണ് 50 കിലോ പച്ച ഏലക്കായുമായി പിടികൂടിയത്. നെറ്റിത്തൊഴു പാലാക്കണ്ടം ഞാവള്ളിക്കുന്നില്‍ സണ്ണി കുര്യന്റെ നാലേക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ നിന്നാണ് ഏലക്ക മോഷണം പോയത്. നൂറോളം ചെടികളില്‍ നിന്നുമായി 50 കിലോയോളം പച്ച ഏലക്കയാണ് ഇവര്‍ മോഷ്ടിച്ചത്. ഏലക്കായുമായി പോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതി കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാക്കണ്ടത്ത് ഏലത്തോട്ടം
ലീസിനെടുത്ത് കൃഷി ചെയ്തുവരുന്നതിനിടെയാണ് പ്രതി സമീപത്തെ തോട്ടത്തില്‍ നിന്നും മോഷണം നടത്തിയിരിക്കുന്നത്. വണ്ടന്‍മേട് ഐപി ഷൈന്‍കുമാര്‍ എ, സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് എബ്രഹാം, എസ്‌ഐ ശ്രീകല എസ് ആര്‍, എസ്‌സിപിഒ സുബാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.
What's Your Reaction?






