മഞ്ഞപ്പാറ വില്ലീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ശുചീകരണം നടത്തി
മഞ്ഞപ്പാറ വില്ലീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ശുചീകരണം നടത്തി
ഇടുക്കി: മഞ്ഞപ്പാറ വില്ലിസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മഞ്ഞപ്പാറ ടൗണും പരിസരവും ശുചീകരിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. മഞ്ഞപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലാണ് വില്ലീസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രദേശത്തെ ആളുകളെ ഒരുമിച്ച് നിര്‍ത്താനും യുവാക്കളെ സമൂഹത്തിന്റെ ഭാഗമാക്കിക്കൊണ്ട് ലഹരിയും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ക്ലബ്ബിന് രൂപം നല്‍കിയത്. ശുചീകരണത്തിന്റെ റോഡരികിലും വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപവും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍, പേപ്പര്‍ മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ചു. കൂടാതെ റോഡില്‍ അപകടാവസ്ഥയില്‍ കിടന്നിരുന്ന മണലും മണ്ണും നീക്കം ചെയ്തു. രക്ഷാധികാരി ചന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ക്ലബ്ബ് അംഗങ്ങള്‍ ക്ലീനിങ്ങില്‍ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് റോബിന്‍ പന്തിരുപാറ, സെക്രട്ടറി റ്റിബിന്‍ തച്ചേരില്‍, കമ്മിറ്റി അംഗങ്ങളായ വിനോദ്, റിജോ, മനോജ്, രാജീവ്, അനന്ദു, ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?