പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തു
പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തു

ഇടുക്കി: മൂന്നാറില്‍ കാട്ടാന പടയപ്പ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. കണ്ണന്‍ദേവന്‍ കമ്പനി പെരിയവരൈ എസ്റ്റേറ്റ് ടോപ് ഡിവിഷനില്‍ താമസിക്കുന്ന എസ് സോമുവിന്റ ഓട്ടോറിക്ഷയ്ക്കാണ് കേടുപാട് വരുത്തിയത്. സോമു ഓട്ടോറിക്ഷയില്‍ മൂന്നാറിലേക്ക് വരുന്നതിനിടെ, തേയിലത്തോട്ടത്തിലൂടെ റോഡിലെ വളവില്‍ നിന്ന പടയപ്പ ആക്രമിക്കുകയായിരുന്നു. സോമു ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാലുദിവസത്തിലേറെയായി പെരിയവരൈ ടോപ് ഡിവിഷനില്‍ പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്.
What's Your Reaction?






