കരമടയ്ക്കാന്‍ ഇനി തടസമില്ല: ചേമ്പളത്തെ കര്‍ഷകര്‍ 'ഹാപ്പി'

കരമടയ്ക്കാന്‍ ഇനി തടസമില്ല: ചേമ്പളത്തെ കര്‍ഷകര്‍ 'ഹാപ്പി'

Aug 19, 2024 - 23:17
 0
കരമടയ്ക്കാന്‍ ഇനി തടസമില്ല: ചേമ്പളത്തെ കര്‍ഷകര്‍ 'ഹാപ്പി'
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളത്തെ ആദിവാസി കര്‍ഷകരുടെ ഭൂമിക്ക് പോക്കുവരവ് നടത്തി കരമടയ്ക്കാം. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറുതോണിയില്‍ നടന്ന പട്ടയമേളയിലാണ് 6 കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചത്. സാധാരണയായി ഏഴുദിവസത്തിനുള്ളില്‍ വില്ലേജ് ഓഫീസില്‍ തണ്ടപ്പേര്‍ രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തി കരമടയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഫയലുകള്‍ എത്താത്തതിനാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കരമടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ കര്‍ഷകരുടെ വിവിധ ആവശ്യങ്ങളും മുടങ്ങുന്ന സ്ഥിതിയായി. പലതവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ മൂന്നുമാസം മുമ്പ് കലക്‌ട്രേറ്റില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ എച്ച്‌സിഎന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്‍ ഫയലുകള്‍ അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസില്‍ എത്തി. വെള്ളിയാഴ്ച മുതല്‍ കരമടച്ചുതുടങ്ങിയതായി ചേമ്പളത്തെ ഊരുമൂപ്പന്‍ ഇലവുങ്കല്‍ രവി പറഞ്ഞു. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനുശേഷമാണ് പട്ടയം ലഭിച്ചത്. കരമടയ്ക്കാനുള്ള തടസം നീങ്ങിയതോടെ കര്‍ഷകര്‍ സന്തോഷത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow