കുതിരക്കല്ല് ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കുതിരക്കല്ല് ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 14, 2026 - 12:33
 0
കുതിരക്കല്ല് ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കുതിരക്കല്ല് ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക-രക്ഷാകര്‍തൃ സംഗമവും നടന്നു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ അജീഷ് എന്‍ വി അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോളി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ സതീഷ് വര്‍ക്കി, പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമായ ഗീതാ വിജയന്‍, ഷാജിമോന്‍ കെ ആര്‍, ഷാജു പോള്‍, ജയപ്രശാന്ത്, സീനിയര്‍ അസിസ്റ്റന്റ് അനുജ എസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow