സിപിഐഎം വണ്ടിപ്പെരിയാറില്‍ പി എ രാജു അനുസ്മരണം നടത്തി
സിപിഐഎം വണ്ടിപ്പെരിയാറില്‍ പി എ രാജു അനുസ്മരണം നടത്തി
ഇടുക്കി: സിപിഐഎം പീരുമേട് ഏരിയ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പി എ രാജു അനുസ്മരണം നടത്തി. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തന്റെ അവസാന ശ്വാസത്തില്‍ ബൗദ്ധിക ശരീരംപോലും പൊതുസമൂഹത്തിന് ഉപകാരപ്രദമാകണമെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മന്ത്രി പറഞ്ഞു. സമരങ്ങള്‍ക്കും സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച രാജുവിന്റെ വിയോഗം സിപിഐഎമ്മിന് വലിയ നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനുസ്മരണ റാലി ടൗണ്‍ വഴി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ്, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, ജില്ലാ കമ്മിറ്റിയംഗം എം തങ്കദുരൈ, പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?