മാട്ടുക്കട്ടയില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മാട്ടുക്കട്ടയില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ക്രിസ്തീയ ദര്‍ശനം പത്രവും മാട്ടുക്കട്ട ബ്രദറന്‍ ചര്‍ച്ചും ചേര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ ദര്‍ശനം ചീഫ് എഡിറ്റര്‍ സജി ജോണ്‍ അധ്യക്ഷനായി. ബാഗ്, നോട്ടുബുക്കുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. പഞ്ചായത്തംഗം സോണിയ ജെറി, ചാണ്ടപ്പിള്ള ഫിലിപ്പ്, റെജി ഈട്ടിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






