മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച തെരുവ് നായ ചത്തനിലയില്‍
മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച തെരുവ് നായ ചത്തനിലയില്‍

ഇടുക്കി: മൂന്നാറില്‍ ഭീതിപരത്തി ആളുകളെ ആക്രമിച്ച തെരുവ് നായ ചത്തു. 10ലേറെ പേര്‍ക്കാണ് രണ്ട് ദിവസത്തിനിടെ നായയുടെ കടിയേറ്റത്. കടിയേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച നായയെ പിടികൂടുവാനുള്ള ശ്രമം നടത്തിയിരുന്നു. ആക്രമണം നടത്തിയ നായയ്ക്ക് പേവിഷ ബാധയുണ്ടായിരുന്നോയെന്ന കാര്യത്തിലടക്കം പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതായി ഉണ്ട്. ഈ നായ മറ്റ് നായ്ക്കളെ കടിച്ചിട്ടുണ്ടെങ്കിലും സ്ഥിതി സങ്കീര്‍ണമാകും. മൂന്നാര്‍ മേഖലയിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
What's Your Reaction?






