ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിന്നക്കനാലില്‍ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടങ്ങള്‍ക്ക് സെക്രട്ടറി പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് നടപടി. നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങള്‍ക്കാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നടപടി നേരിട്ട കെട്ടിടങ്ങളില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുമുണ്ടായി. ഇതില്‍ ഉള്‍പ്പെട്ട 7 കെട്ടിടങ്ങള്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറി മധുസൂധനന്‍ ഉണ്ണിത്താന്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയത്. സംഭവത്തില്‍ തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് സെക്രട്ടറി ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് മെമ്മോ നല്‍കിയതും ഇതേ സെക്രട്ടറിയാണെന്നതാണ് വസ്തുത. സെക്രട്ടറിയോട് ചൊവ്വാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കിട്ടുണ്ട്.
What's Your Reaction?






