കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ കീരിക്കര വാര്‍ഡ് കണ്‍വെന്‍ഷന്‍
കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ കീരിക്കര വാര്‍ഡ് കണ്‍വെന്‍ഷന്‍

ഇടുക്കി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ കീരിക്കര വാര്‍ഡ് കണ്‍വെന്‍ഷന്‍ നടന്നു. മ്ലാമല നാലുകണ്ടത്ത് നടന്ന പരിപാടി എഐസിസി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു. അടുത്ത നിയമസഭാ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ വിജയത്തിനായി പ്രചാരണങ്ങള്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മിഷന്‍ 2കെ25 എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കീരിക്കര വാര്‍ഡ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. കബീര്‍ താന്നിമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സിറിയക്ക് തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മ്ലാമല ശാന്തിപ്പാലം നൂറടിപ്പാലം എന്നിവയ്ക്ക് സ്ഥലം വിട്ടു നല്‍കിയവര്‍ തുടങ്ങിയവരെ കണ്‍വെന്‍ഷനില്‍ ആദരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജിപൈനാടത്ത്, പി എ അബ്ദുള്‍റഷീദ.് ആര്‍.ഗണേശന്‍ ശാന്തി മേശ് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, ഗീതാ നേശയ്യന്‍, വി സി ബാബു, ഷാന്‍ അരുവിപ്ലാക്കല്‍, ജസ്റ്റിന്‍ ചവറപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






