കിഴക്കേ മാട്ടുക്കട്ട വില്ലേജ്പടി - ആരാച്ചേരിപടി റോഡില്‍ യാത്രാക്ലേശം രൂക്ഷം
കിഴക്കേ മാട്ടുക്കട്ട വില്ലേജ്പടി - ആരാച്ചേരിപടി റോഡില്‍ യാത്രാക്ലേശം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കിഴക്കേ മാട്ടുക്കട്ട വില്ലേജ്പടി - ആരാച്ചേരിപടി റോഡില്‍ യാത്രാക്ലേശം രൂക്ഷം. ടാറിങ് ഇളകി റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായ സാഹചര്യമാണ് നിലവിലുള്ളത്. നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുവേണ്ടിയുള്ള യാതൊരുവിധ നടപടിയും ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. റോഡിന്റെ ശോച്യാവസ്ഥ കാരണം അത്യാവശ്യഘട്ടങ്ങളില്‍ ഓട്ടോറിക്ഷ പോലുള്ള ടാക്‌സി വാഹനങ്ങള്‍ വരാന്‍ മടിക്കുകയാണെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ എംപി ,എംഎല്‍എ, മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. അതേസമയം മെയിന്റനന്‍സ് ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനുവേണ്ടി 5 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടനെ നിര്‍മാണം ആരംഭിക്കുമെന്നും പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍ പറഞ്ഞു.
What's Your Reaction?






