കട്ടപ്പന ജിഎസ്ടി ഓഫീസിന് മാലിന്യ സംസ്‌കരണ ബിന്നുകള്‍ നല്‍കി നഗരസഭ
കട്ടപ്പന ജിഎസ്ടി ഓഫീസിന് മാലിന്യ സംസ്‌കരണ ബിന്നുകള്‍ നല്‍കി നഗരസഭ

ഇടുക്കി: കട്ടപ്പന ജിഎസ്ടി ഓഫീസിന് മാലിന്യ സംസ്‌കരണ ബിന്നുകള്‍ നല്‍കി നഗരസഭ.
ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ബിന്നുകള്‍ കൈമാറി. ജിഎസ്ടി ഓഫീസിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാര്‍ഗമില്ലാത്ത വിവരം നഗരസഭയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബിന്നുകള്‍ നല്‍കിയത്. ഇതോടെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് നഗരസഭ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് പറഞ്ഞു. വര്‍ഷങ്ങളായി നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമായത്തിന്റെ സന്തോഷത്തിലാണ് ജിഎസ്ടി ഓഫീസിലെ ജീവനക്കാര്‍.
What's Your Reaction?






