വാഴത്തോപ്പ് സെൻറ് ജോർജ് സ്‌കൂളിൽ മെറിറ്റ് ഡേ
വാഴത്തോപ്പ് സെൻറ് ജോർജ് സ്‌കൂളിൽ മെറിറ്റ് ഡേ

ഇടുക്കി : വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു.
ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 47 കുട്ടികളെ അനുമോദിക്കുന്നതിനായി ആണ് പരിപാടി നടത്തിയത്. മmഇടുക്കി ഡിവൈഎസ്‌പി സാജു വർഗീസ് യോഗം ഉദ്ഘാടനം ചെയ്ത് മൊമെന്റോ നൽകി. യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവകണ്ഠം അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് സ്വാഗതം ആശംസിച്ചു. സ്‌കൂൾ മുൻ പ്രിൻസിപ്പൽ റോസമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്‌കൂൾ വിഭാഗം ഹെഡ്‌മിസ്ട്രസ് അർച്ചന തോമസ്, വാഴത്തോപ്പ് ഗmപഞ്ചായത്ത് മെമ്പർ ആലീസ് കുത്തനാപ്പിള്ളി, പിടിഎ പ്രസിഡന്റ് ജസ്റ്റിൻ പാലിയത്ത് അധ്യാപക പ്രതിനിധി ഫാ. തോമസ് കുളമാക്കൽ എന്നിവർ സംസാരിച്ചു.
What's Your Reaction?






