ഷാജി എന്‍ കരുണിന്റെ വിയോഗത്തില്‍ പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു
ഷാജി എന്‍ കരുണിന്റെ വിയോഗത്തില്‍ പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു

ഇടുക്കി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന അധ്യക്ഷനും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. മലയാളസിനിമയെ ലോകത്തിനുമുമ്പില്‍ അടയാളപ്പെടുത്തിയ മികച്ച സംവിധായകനും ഛായാഗ്രഹകനുമാണ് ഷാജി എന്‍ കരുണ്‍. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ മനുഷ്യബന്ധങ്ങളുടെ മഹത്തായ ആവിഷ്‌കാരങ്ങളാണ്. പത്മശ്രീ പോലുള്ള ദേശീയ അംഗീകാരങ്ങള്‍ക്ക് പുറമേ നിരവധി രാജ്യാന്തര ബഹുമതികളും അദ്ദേഹത്തിന്റെ ചിത്രങ്ങളെ തേടിയെത്തി. 2018 മുതല്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചുവന്നു. എഴുത്തിലും കലയിലും ഉയര്‍ന്നുവരേണ്ട നവസാങ്കേതികവിദ്യയുടെ പുതുവഴികളെക്കുറിച്ച്
ഓര്‍മപ്പെടുത്തി സംഘടനയെ നയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മക മുഖം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാനവികതയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സാംസ്‌കാരിക പോരാട്ടങ്ങള്‍ക്ക് ധീരനേതൃത്വമായി അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹം മനുഷ്യസ്നേഹിയായ പ്രതിഭാശാലിയായിരുന്നുവെന്നും ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍, പ്രസിഡന്റ് സുഗതന്‍ കരുവാറ്റ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






