അയ്യങ്കാളി അവിട്ടംദിന ജന്മദിനാഘോഷം കുമളിയില്‍ നടത്തി
അയ്യങ്കാളി അവിട്ടംദിന ജന്മദിനാഘോഷം കുമളിയില്‍ നടത്തി

ഇടുക്കി: അയ്യങ്കാളി അവിട്ടംദിന ജന്മദിനാഘോഷം കുമളിയില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിന് വേണ്ടി പോരാടിയ മനുഷ്യ സ്‌നേഹിയായിരുന്നു അയ്യങ്കാളിയെന്നും ഇരുണ്ടകാലത്തില്‍ നിന്നും വെളിച്ചത്തിലേക്കാണ് അദ്ദേഹം വലിയൊരു ജനതയെ നയിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എല്‍ബി പരീക്ഷ വിജയികളെ യോഗത്തില്‍ അനുമോദിച്ചു. കെപിഎംഎസ് പീരുമേട് യൂണിയന്‍ പ്രസിഡന്റ് പ്ലാമൂട് സുകു അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ബിജു കാഞ്ഞിരം സഭാസന്ദേശം നല്‍കി. പീരുമേട് യൂണിയന്‍ സെക്രട്ടറി ഷിബു ടി അട്ടക്കാട്ട്, യൂണിയന്‍ ട്രഷറര്‍ മനോജ് വി ചേരമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






