ശ്രീനാരായണഗുരു ജയന്തി: വണ്ടിപ്പെരിയാര്‍ കറുപ്പ് പാലം ശാഖയില്‍ വിളംബര ബൈക്ക് റാലി നടത്തി
ശ്രീനാരായണഗുരു ജയന്തി: വണ്ടിപ്പെരിയാര്‍ കറുപ്പ് പാലം ശാഖയില്‍ വിളംബര ബൈക്ക് റാലി നടത്തി

ഇടുക്കി: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിളംബര ബൈക്ക് റാലി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലം ശാഖയില്‍ നടത്തി. ശാഖാ പ്രസിഡന്റ് കെ ഗിരീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. വണ്ടിപ്പെരിയാര്‍ ടൗണ്‍, കറുപ്പ് പാലം, വള്ളക്കടവ് എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിലാണ് വിളംബര പ്രചരണം സംഘടിപ്പിച്ചത.് ബൈക്ക് റാലിക്ക് വള്ളക്കടവ് ശാഖാ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ സ്വീകരണം നല്‍കി. കറുപ്പ് പാലത്ത് സമാപിച്ച റാലിയുടെ സമാപന സമ്മേളനം വള്ളക്കടവ് ശാഖാ പ്രസിഡന്റ് രാജന്‍ കൊഴുവമാക്കല്‍ ഉദ്ഘാടനം ചെയ്തു. റാലിക്ക് നേതൃത്വം നല്‍കിയ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളെ വിവിധ കുടുംബയൂണിറ്റുകള്‍ നോട്ടുമാല അണിയിച്ചാണ് സ്വീകരിച്ചത്. കറുപ്പുപാലം ശാഖാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു ആനന്ദ,് കെ എ ഗോപി, കെ എ വിജയന്‍, രമ്യ വികാസ്, ദീപ സുഭാഷ്, ടിന്റു തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുജയന്തി ഘോഷയാത്രയിലും പൊതുസമ്മേളനത്തിലും മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






