കട്ടപ്പനയെ പീതസാഗരമാക്കി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം: ഘോഷയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍
കട്ടപ്പനയെ പീതസാഗരമാക്കി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം: ഘോഷയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍

ഇടുക്കി: മതേതരത്തിന്റെ പ്രകാശഗോപുരമായ ഗുരുദേവ കീര്‍ത്തിസ്തംഭത്തെ സാക്ഷിയാക്കി, ഹൈറേഞ്ചിന്റെ തലസ്ഥാനമായ കട്ടപ്പനയെ പീതസാഗരമാക്കി ശ്രീനാരായണീയര്‍. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ആയിരങ്ങളുടെ സംഗമവേദിയായി മാറി. യൂണിയനുകീഴിലെ കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, കൊച്ചുതോവാള, പുളിയന്‍മല, വെള്ളയാംകുടി എന്നീ ശാഖകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ രാവിലെ മുതല്‍ വിശേഷാന്‍ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. ഇടുക്കിക്കവലയില്‍നിന്നാരംഭിച്ച ചതയദിന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന ജയന്തിദിന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിധു എ സോമന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. അഡ്വ. പി.ആര്‍ മുരളീധരന്‍ ഗുരുജയന്തി സന്ദേശം നല്‍കി. ഷാജി പുള്ളോലില്‍ മുഖ്യപ്രഭാഷണം നടത്തി. എ കുഞ്ഞന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം കെ ശശിധരന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി കെ രാജന്‍, യൂണിയന്‍ വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് സി കെ വത്സ, യൂണിയന്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് ശാന്തി, യൂണിയന്‍ കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ ബി, യൂണിയന്‍ സൈബര്‍സേന ചെയര്‍മാന്‍ അരുകുമാര്‍, ഭാരവാഹികളായ സന്തോഷ്‌കുമാര്‍ പാതയില്‍, പ്രവീണ്‍ വട്ടമല, മനോജ് പതാലില്‍, പി ഡി ബിനു പാറയില്‍, അഖില്‍ കൃഷ്ണന്‍കുട്ടി, ഒ എന്‍ സന്തോഷ്, എം ആര്‍ ജയന്‍, അജേഷ് സി എസ്, സജീന്ദ്രന്‍ പൂവാങ്കല്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






