ഷ്മിത്ത് സയന്‍സ് ഫെലോഷിപ്പ് നേടി കാഞ്ചിയാര്‍ സ്വദേശിനി സ്റ്റെഫി ജോസ്
ഷ്മിത്ത് സയന്‍സ് ഫെലോഷിപ്പ് നേടി കാഞ്ചിയാര്‍ സ്വദേശിനി സ്റ്റെഫി ജോസ്

ഇടുക്കി: ഷ്മിത്ത് സയന്‍സ് ഫെലോഷിപ്പ് നേടി കാഞ്ചിയാര്‍ സ്വദേശിനി സ്റ്റെഫി ജോസ്. ഹൈദരാബാദിലുള്ള ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഗവേഷക വിദ്യാര്‍ഥിയാണ് സ്റ്റെഫി. ലോകമെമ്പാടുമുള്ള ശാസ്ത്ര, എഞ്ചിനീയറിങ്, ഗണിതശാസ്ത്ര, കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മികച്ച 32 ഗവേഷകരെ തെരഞ്ഞെടുക്കുന്ന പദ്ധതിയാണ് ഷ്മിത്ത് സയന്‍സ് ഫെലോഷിപ്പ്. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഗവേഷകയാണ് സ്റ്റെഫി. 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് 2025ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് 94 ലക്ഷം രൂപ സ്‌റ്റൈപെന്‍ഡായി ലഭിക്കും. കൂടാതെ ലോകത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ 2 വര്‍ഷം വരെ സ്വതന്ത്രമായി ഗവേഷണം നടത്താനും പുതിയ മേഖലയിലേയ്ക്ക് കടന്ന് സംരംഭങ്ങള്‍ ആരംഭിക്കാനും സാധിക്കും. 100ലേറെ സര്‍വകലാശാലകളുമായി സഹകരിച്ചാണ് ഗവേഷകരെ തെരഞ്ഞെടുക്കുന്നത്. നോമിനികളെ തെരഞ്ഞെടുക്കുന്നത് അപേക്ഷാ പ്രക്രിയയിലൂടെയാണ്. അതില്‍ അവരുടെ യഥാര്‍ഥ വിഷയങ്ങളിലെ വിദഗ്ധരുടെ പാനലുകളുടെ ഒരു അക്കാദമിക് അവലോകനവും ശാസ്ത്രജ്ഞരുടെയും സ്വകാര്യ മേഖലയിലെ പ്രമുഖരുടെയും ഒരു മള്‍ട്ടി ഡിസിപ്ലിനറി പാനലുമായുള്ള അഭിമുഖങ്ങളും ഉള്‍പ്പെടുന്നു.
''ശാസ്ത്രഗവേഷണത്തിന് ഫണ്ടിങ് പ്രത്യേകിച്ച് ഗവേഷകര്‍ക്ക് പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ഷ്മിത്ത് സയന്‍സിന്റെ സഹസ്ഥാപികയായ വെണ്ടി ഷ്മിത്ത് പറഞ്ഞു. ഞങ്ങളുടെ ഫെലോകള്‍ അടുത്ത തലമുറയിലെ ദീര്‍ഘവീക്ഷണമുള്ള ഗവേഷണ നേതാക്കളെ പ്രതിനിധീകരിക്കുന്നുവെന്ന് ഷ്മിത്ത് സയന്‍സ് ഫെലോസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മേഗന്‍ കെന്ന പറയുന്നു. 2017ലാണ് ഇത് ആരംഭിച്ചത്. സ്റ്റെഫിക്ക് ഇതിന് മുമ്പ് ജര്‍മനിയില്‍ ഗവേഷണം നടത്തുന്നതിനുള്ള ഹംബോള്‍ട്ട് റിസര്‍ച്ച് ഫെലോഷിപ്പും ലഭിച്ചിരുന്നു.
What's Your Reaction?






