കാഞ്ചിയാര്‍ ലയണ്‍സ് ക്ലബ് ഉദ്ഘാടനം 13ന്
കാഞ്ചിയാര്‍ ലയണ്‍സ് ക്ലബ് ഉദ്ഘാടനം 13ന്

ഇടുക്കി: കാഞ്ചിയാര്‍ ലയണ്‍സ് ക്ലബ് ഉദ്ഘാടനം 13ന് ലബ്ബക്കടയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടക്കും. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ക്ലബുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് 318സിക്കു കീഴിലുള്ള 176-ാമത് ക്ലബ് ആയാണ് കാഞ്ചിയാര്‍ ലയണ്‍സ് ക്ലബ് രൂപീകരിക്കപ്പെടുന്നത്. ഉപ്പുതറ ലയണ്‍സ് ക്ലബ് ആണ് സ്‌പോണ്‍സര്‍മ്മാര്‍. ഉപ്പുതറ ക്ലബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ അധ്യക്ഷനാകും. പുതിയ അംഗങ്ങളും, ഭാരവാഹികളും ചുമതല ഏറ്റെടുക്കും. ഡിസ്ട്രിക്റ്റ് ഒന്നാം വൈസ് ഗവര്‍ണര്‍ വി എസ് ജയേഷ്, രണ്ടാം വൈസ് ഗവര്‍ണര്‍ കെ പി പീറ്റര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്‍കും. ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി, ട്രഷറര്‍ വര്‍ഗീസ് ജോസഫ് എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനതോടനുബന്ധിച്ചു നിര്‍ധനനായ ഒരു വ്യക്തിക്ക് ഭവന നിര്‍മാണത്തിനായുള്ള സ്ഥലവും കാഞ്ചിയാര്‍ ക്ലബ് സൗജന്യമായി വിട്ടുനല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ഡിസ്ട്രിക്റ്റ് ചീഫ് പിആര്‍ഒ ജോര്‍ജ് തോമസ്, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ റെജി ജോസഫ്, സോണ്‍ ചെയര്‍മാന്‍ ഫിലിപ്പ് ജോണ്‍, ഉപ്പുതറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ, വൈസ് പ്രസിഡന്റ് ജോയ് സേവിയര്‍, കാഞ്ചിയാര്‍ ക്ലബ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ബേബി ജോണ്‍, ഷിബി ഫിലിപ്പ്, എം കെ രാജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






