ഉരക്കുഴി തീര്‍ഥത്തില്‍ സ്‌നാനം നടത്തി അയ്യപ്പന്‍മാര്‍
ഉരക്കുഴി തീര്‍ഥത്തില്‍ സ്‌നാനം നടത്തി അയ്യപ്പന്‍മാര്‍

ഇടുക്കി : ഉരക്കുഴി പുണ്യതീര്‍ഥ സ്‌നാനഘട്ടത്തില്‍ ദിവസവും എത്തുന്നത് നൂറുകണക്കിന് അയ്യപ്പന്‍മാര്‍. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തുന്നവര്‍ പാണ്ടിത്താവളത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചശേഷമാണ് ദര്‍ശനം നടത്തുന്നത്. മഹിഷി നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് സന്നിധിയില്‍ എത്തിയെന്നാണു ഐതീഹ്യം. പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍ നിന്ന് പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന ജലപാതത്തിന് താഴെയാണ് ഉരക്കുഴി തീര്‍ത്ഥം. തുടര്‍ച്ചയായി വെള്ളം പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമേ ഇവിടെ മുങ്ങിക്കുളിക്കാനാകൂ. അയ്യപ്പദര്‍ശനത്തിനുമുമ്പും ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം.
What's Your Reaction?






