രാമക്കല്‍മേട്ടില്‍ കഞ്ചാവ് ചെടി കണ്ടെത്തി
രാമക്കല്‍മേട്ടില്‍ കഞ്ചാവ് ചെടി കണ്ടെത്തി

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് വ്യൂ പോയിന്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് എംപിയും സംഘവും നടത്തിയ പരിശോധനയിലാണ് റോഡരികില്‍ 82 സെന്റിമീറ്റര്‍ ഉയരമുള്ള ചെടി കണ്ടെത്തിയത്. ചെടി നട്ടുവളര്‍ത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ കെ എന്‍ രാജന്‍, തോമസ് ജോണ്‍, സിഇഒ ടില്‍സ് ജോസഫ് എന്നിവരും പരിശോധന സംഘത്തിലുണ്ട്.
What's Your Reaction?






