കട്ടപ്പന ഉപജില്ലാ പ്രവൃത്തി പരിചയമേള 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍: സംഘാടക സമിതി രൂപീകരിച്ചു
കട്ടപ്പന ഉപജില്ലാ പ്രവൃത്തി പരിചയമേള 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍: സംഘാടക സമിതി രൂപീകരിച്ചു

ഇടുക്കി: കട്ടപ്പന ഉപജില്ലാ പ്രവൃത്തി പരിചയമേള 15ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ നടക്കും. വിവിധ സ്‌കൂളുകളില്‍ നിന്നായി 1500ലേറെ വിദ്യാര്‍ഥികള്‍ മത്സരിക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍(രക്ഷാധികാരി), കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്(ചെയര്‍മാന്‍), തങ്കമണി സുരേന്ദ്രന്‍, വിജയകുമാരി ജയകുമാര്‍, പ്രിന്‍സ് മറ്റപ്പള്ളില്‍(വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), കെ എല്‍ സുരേഷ് കൃഷ്ണന്‍(ജനറല്‍ കണ്‍വീനര്‍), ഷിനു മാനുവല്‍ രാജന്‍(ജോയിന്റ് ജനറല്‍ കണ്‍വീനര്‍), ഡോ. വി ജെ പ്രദീപ്കുമാര്‍(കണ്‍വീനര്‍), സി രാജശേഖരന്‍(ട്രഷറര്‍), കെ സി ബിജു(പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ജിനേഷ് മാത്യു(കണ്‍വീനര്‍), അഭിലാഷ് മാത്യു(ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍).
What's Your Reaction?






