കരുണാപുരം പ്രകാശ് ഗ്രാമിലെ കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു
കരുണാപുരം പ്രകാശ് ഗ്രാമിലെ കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി: കരുണാപുരം പ്രകാശ് ഗ്രാമില്‍ പുതുതായി നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ പ്രസിഡന്റ് ബിന്‍സി വാവച്ചന്‍ ഉദ്ഘാടനം ചെയ്തു. 2019ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശിവപ്രസാദ് തണ്ണിപ്പാറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഫര്‍ണിച്ചറുകള്‍ക്കായി ബാക്കി 3 ലക്ഷം രൂപ കൂടി മുടക്കി 2025ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രദേശവാസിയായ ആന്റണി താഴത്തുവീട്ടില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് നിര്‍മാണം. വാര്‍ഡ് മെമ്പര്‍ റാബി സിദ്ധിഖ് അധ്യക്ഷനായി. തുടര്‍ന്ന് ഗ്രാമ സഭയും നടന്നു. ഗ്രാമസഭയിലെ പദ്ധതി രൂപവല്‍ക്കരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി സാലി നിര്‍വഹിച്ചു. ജയ്മോന്‍ നെടുേവലി, എം എ സിദ്ദിഖ്, സതി അനില്‍കുമാര്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

