പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം
പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം തുടങ്ങി. തന്ത്രി ചെമ്പക്കര വൈപ്പിന്‍മന ജയശങ്കര്‍ പി നമ്പൂതിരി, മേല്‍ശാന്തി എ അനിജിത് തിരുമേനി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു. വിശേഷാല്‍ പൂജകള്‍ക്ക് പുറമേ കൈകൊട്ടിക്കളിയും അന്നദാനവും നടന്നു. ഏപ്രില്‍ ഒന്നിന് ഉത്സവം സമാപിക്കും. 31ന് ഉച്ചയ്ക്ക് 12ന് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, തുടര്‍ന്ന് അഭിഷേകവും അന്നദാനവും. ഉച്ചകഴിഞ്ഞ് 3ന് മുളപ്പയര്‍ ഘോഷയാത്ര, രാത്രി 7ന് പെരിയാര്‍ എസ്റ്റേറ്റ് വൗ മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളന. 1ന് രാവിലെ മഹാഗണപതിഹോമം, കലശപൂജ, പൊങ്കല്‍ നിവേദ്യം, അന്നദാനം എന്നിവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3ന് തീച്ചട്ടി ഘോഷയാത്ര, വൈകിട്ട് 6ന് ആറാട്ട്, തുടര്‍ന്ന് അന്നദാനം. പ്രസിഡന്റ് ശക്തിവേല്‍, വൈസ് പ്രസിഡന്റ് സെല്‍വി, സെക്രട്ടറി രാഹുല്‍, ജോയിന്റ് സെക്രട്ടറി സുഭാഷിണി, ട്രഷറര്‍ പാല്‍രാജ്, ശര്‍മിള തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
What's Your Reaction?






