കാമാക്ഷി പഞ്ചായത്ത് വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി
കാമാക്ഷി പഞ്ചായത്ത് വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് നടപ്പാക്കുന്ന വയോജന സൗഹൃദ പദ്ധതികളുടെ ഭാഗമായി വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് സഫലം - 2025 എന്ന പേരില്‍ നടത്തിയ യാത്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തങ്കമണിയില്‍ നിന്ന് ആരംഭിച്ച് കുമളി വഴി മുന്തിരിപ്പാടം, കമ്പം, ചിന്നമന്നൂര്‍,തേനി ടൗണുകള്‍, പച്ചകറി ചന്ത, തേവാരത്തെ പച്ചകറി തോട്ടങ്ങള്‍, പാളയത്തെ നെല്‍പ്പാടങ്ങള്‍, പെരിയകുളം ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ്, കാമാച്ചി പുരത്തെ കാര്‍ഷിക നേഴ്‌സറികള്‍, വൈഗ ഡാം, ബോഡി നായ്ക്കനൂര്‍ റെയില്‍വേ സ്റ്റേഷന്‍, വീരപാണ്ഡി ക്ഷേത്രം, തേനിയില്‍ നിന് ബോഡിയിലേക്ക് ട്രെയിന്‍ യാത്ര എന്നിവയാണ് പരിപാടിയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പ്രധാന എന്‍.ജി.ഒ യില്‍ ഒന്നായ വൊസാര്‍ഡ്, തങ്കമണി സര്‍വീസ് സഹകരണ ബാങ്ക്, പ്രിയം കേറ്ററിങ് സര്‍വീസ് തുടങ്ങിയവരാണ് വയോജനങ്ങളുടെ ഉല്ലാസ യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ഷേര്‍ളി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ, തങ്കമണി എസ്‌സിബി ബോര്‍ഡ് അംഗം കെ എസ് മോഹനന്‍, ഷിജിമോള്‍ സി റ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






