വണ്ടിപ്പെരിയാറിലെ വിവിധ ജുമ മസ്ജിദുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
വണ്ടിപ്പെരിയാറിലെ വിവിധ ജുമ മസ്ജിദുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ഇടുക്കി: സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ചെറിയ പെരുന്നാള്‍ ആഘോഷിച്ച് മുസ്ലിം മതവിശ്വാസികള്‍. ഇതിന്റ ഭാഗമായി വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തുള്ള മഹല്ല് കമ്മിറ്റികളുടെ അഭിമുഖത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. 29ന് വൃത അനുഷ്ഠാനത്തിനുശേഷം ഞായറാഴ്ച വൈകിട്ട് ചന്ദ്രക്കല തെളിഞ്ഞതോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായത്. വണ്ടിപ്പെരിയാര്‍ ജുമാ മസ്ജിദില്‍ രാവിലെ 8 30ന് നമസ്‌കാരം ആരംഭിച്ചു. പെരുന്നാള്‍ നമസ്‌കാരത്തിന് ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷാ മൗലവി മുഖ്യകാര്‍മികനായി. വള്ളക്കടവ് ഹിദായത്തില്‍ ഇസ്ലാം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ജമാഅത്ത് ഇമാം എ അബ്ദുല്‍സലാം മൗലവി നേതൃത്വം നല്‍കി. മാനവികതയുടെ ഐക്യത്തിനും മതേതരത്വം കാത്തുസൂക്ഷിക്കുവാനും നാം എല്ലാവരും ഒന്നിക്കണമെന്നും രാജ്യത്തിന്റെ കാവല്‍ക്കാര്‍ ആകണമെന്നുള്ള സന്ദേശമാണ് നല്‍കിയത്. ഇതോടൊപ്പം കറുപ്പ് പാലം വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍, മുങ്കലാര്‍, മ്ലാമല ചെങ്കര, കീരിക്കര തുടങ്ങിയ സ്ഥലങ്ങളിലെ മസ്ജിദുകളിലും ചെറിയ പെരുന്നാള്‍ നമസ്‌കാരം നടന്നു.
What's Your Reaction?






