ലഹരിക്കെതിരെ ബിജെപി വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി
ലഹരിക്കെതിരെ ബിജെപി വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി

ഇടുക്കി: ലഹരി മാഫിയക്കെതിരെയും പോബ്‌സ് എസ്‌റ്റേറ്റ് തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണനയിലും പ്രതഷേധിച്ച് വണ്ടിപ്പെരിയാര്‍ ടൗണില്‍ ബിജെപി ധര്‍ണ നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. രാസ ലഹരി മാഫിയക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഓരോ പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കുന്നത്. മഞ്ചുമല ഏരിയ പ്രസിഡന്റ് അജയന്‍ കെ തങ്കപ്പന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ വി മുരളീധരന്‍, മണ്ഡലം പ്രസിഡന്റ് സനീഷ് കോമ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സോണി, മറ്റ് ഭാരവാഹികളായ അരുണ്‍ കെ തങ്കപ്പന്‍, കുമാരി ഗിരീഷ്, തോമസ് ചെറിയാന്‍, ജോഷി ഗാലക്‌സി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






