ഇരട്ടയാര്‍ പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനം: ക്യാമറ സ്ഥാപിച്ച് സാമൂഹിക വിരുദ്ധരെ കണ്ടെത്തി പിഴ ഈടാക്കിയതായി അധികൃതര്‍
ഇരട്ടയാര്‍ പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനം: ക്യാമറ സ്ഥാപിച്ച് സാമൂഹിക വിരുദ്ധരെ കണ്ടെത്തി പിഴ ഈടാക്കിയതായി അധികൃതര്‍

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് പരിധിയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചത് വിജയമെന്ന് ഭരണസമിതി. ആദ്യഘട്ടത്തില്‍ വിവിധ വാര്‍ഡുകളിലായി 13 ഇടങ്ങളില്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിനുശേഷം മാലിന്യം തള്ളല്‍ തടയാന്‍ കഴിഞ്ഞു. പൊതുയിടങ്ങളിലും നിരത്തുകളിലും മാലിന്യം തള്ളിയവരെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തി പിഴ ഈടാക്കിയതായി പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു. ഇരട്ടയാര്‍ നോര്‍ത്ത് ഡാം സൈറ്റ് റോഡ് ഭാഗത്താണ് വന്‍തോതില്‍ മാലിന്യ തള്ളിയിരുന്നു. ഈ ഭാഗങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ച് സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു.
What's Your Reaction?






