ദേവികുളം ഒഡികെ ഡിവിഷനില്‍ കടുവ പശുവിനെ ആക്രമിച്ചു 

ദേവികുളം ഒഡികെ ഡിവിഷനില്‍ കടുവ പശുവിനെ ആക്രമിച്ചു 

Oct 8, 2025 - 16:36
 0
ദേവികുളം ഒഡികെ ഡിവിഷനില്‍ കടുവ പശുവിനെ ആക്രമിച്ചു 
This is the title of the web page

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലകളില്‍ കാട്ടാനകള്‍ ഇറങ്ങുന്നതിനൊപ്പം കടുവകളുടെ സാന്നിധ്യവും ആക്രമണവും വര്‍ധിക്കുന്നു. ദേവികുളം ഒഡികെ ഡിവിഷന്‍ പരമശിവന്റെ പശുവിനെ ബുധനാഴ്ച പുലര്‍ച്ചെ കടുവ ആക്രമിച്ചു. കഴിഞ്ഞ ദിവസം പട്ടാപകല്‍ ജനവാസ മേഖലയില്‍ കടുവകളുടെ സാന്നിധ്യമുണ്ടായതിനൊപ്പമാണ് പശുവിനെ ആക്രമിച്ചത്. പടയപ്പ അടക്കമുള്ള കാട്ടാനകളുടെ സാന്നിധ്യത്താല്‍ മൂന്നാറിലെ ജനവാസ മേഖലയിലെ ആളുകളുടെ ജീവിതം ദിവസം തോറും ദുസഹമായി മാറുന്നുണ്ട്. ഇതിനൊപ്പമാണ് കടുവകളുടെ സാന്നിധ്യവും ആക്രമണവും തുടര്‍ച്ചയാകുന്നത്. മുന്‍കാലങ്ങളില്‍ കടുവയുടെയും പുലിയുടെയും ആക്രമണങ്ങളില്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ നിരവധിയായ കന്നുകാലികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വന്യജീവി ശല്യം വര്‍ധിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow