സംസ്ഥാന ഫിഷറീസ് വകുപ്പ് ഇരട്ടയാര്‍ ഡാമില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പ് ഇരട്ടയാര്‍ ഡാമില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചുസംസ്ഥാന ഫിഷറീസ് വകുപ്പ് ഇരട്ടയാര്‍ ഡാമില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു
ഇടുക്കി: മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരട്ടയാര്‍ ഡാമില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഡാമില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ റിസര്‍വയറുകളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കേരളത്തിലെ റിസര്‍വുകളില്‍ നടത്തിവരുന്ന പ്രോജക്ടാണ് ഇരട്ടയാറില്‍ ഉദ്ഘാടനം ചെയ്തത്. ഡാമിന്റെ നോര്‍ത്ത് ഭാഗത്താണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. തിരുവല്ല നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ നിന്നും കൊണ്ടുവന്ന രണ്ട് ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇടുക്കി മത്സ്യഭവന്‍ ഫിഷറീസ് ഓഫീസര്‍ റോണിയ റോസ് ജോര്‍ജ്, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സുനി തടത്തില്‍, അഗ്രികള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ജോജി സെബാസ്റ്റ്യന്‍, സാജു കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇരട്ടയാര്‍ മത്സ്യത്തൊഴിലാളി സംഘത്തിലെ ഇരുപതോളം തൊഴിലാളികളും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?

