കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേതലയ്ക്കല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം പല ദേശാഭിമാനികളുടെയും ജീവന്‍ ത്യജിച്ചുണ്ടായതാണെന്നും അവരെ ഈ അവസരത്തില്‍ ആദരവോടെ ഓരോ വിദ്യാര്‍ഥികളും അനുസ്മരിക്കണമെന്നും ഫാ. ഇമ്മാനുവല്‍ കിഴക്കേതലക്കല്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഫാന്‍സി ഡ്രസും ഏറെ ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

