ചാണകം ഉണക്കാനിട്ട ക്ഷീര കര്‍ഷകന് പിഴ: പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും
ചാണകം ഉണക്കാനിട്ട ക്ഷീര കര്‍ഷകന് പിഴ: പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും

ഇടുക്കി: ചക്കുപള്ളം കുരുവിക്കാട്ടുപാറയില്‍ പാറപ്പുറത്ത് ചാണകം ഉണക്കാനിട്ട കര്‍ഷകന് പിഴ ഈടാക്കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. ഈടാക്കിയ തുക തിരിച്ച് നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗം എ എസ് വിദ്യാധരന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹന്‍ദാസ് പി ആര്‍ എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളില്‍നിന്ന് പഞ്ചായത്ത് പിന്തിരിയണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി വി മുരളി ആവശ്യപ്പെട്ടു. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ സാഹചര്യത്തില്‍ വണ്ടന്‍മേട് പഞ്ചായത്ത് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






