കൗമാര കലാമേളയില്‍ മികച്ച പ്രകടനവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്

കൗമാര കലാമേളയില്‍ മികച്ച പ്രകടനവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്

Jan 8, 2024 - 17:31
Jul 8, 2024 - 17:33
 0
കൗമാര കലാമേളയില്‍ മികച്ച പ്രകടനവുമായി വെള്ളയാംകുടി സെന്റ് ജെറോംസ്
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിന് മികച്ചനേട്ടം. എച്ച്എസ്എസ് വിഭാഗത്തില്‍ 25 വിദ്യാര്‍ഥികള്‍ മത്സരിച്ചു. ചെണ്ടമേളം, ചെണ്ട തായമ്പക എന്നീ ഇനങ്ങളില്‍ ടീം എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പ്രസംഗം, മോണോആക്ട് എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ശ്രദ്ധ സണ്ണി എ ട്രേഡ് കരസ്ഥമാക്കി. എച്ച്എസ് വിഭാഗത്തില്‍ മത്സരിച്ച റിമ ഷാജി ഇംഗ്ലീഷ് ഉപന്യാസത്തിനും സയന സാബു ഹിന്ദി ഉപന്യാസത്തിനും ജെഫിന്‍ ജോജോ മലയാളം പ്രസംഗത്തിനും മെഹ്ന ഹക്കീം അറബി പദ്യംചൊല്ലലിലും എ ഗ്രേഡ് നേടി. ചെണ്ട തായമ്പകയിലും എ ഗ്രേഡ് കരസ്ഥമാക്കി. ഭരതനാട്യത്തില്‍ കശ്യപ് കൃഷ്ണ ബി ഗ്രേഡ് നേടി. മൂകാഭിനയത്തിനും ചെണ്ടമേളത്തിനും ബി ഗ്രേഡ് ലഭിച്ചു. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow