കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ്
കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ്

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് മലയാള മനോരമയുടെ സഹകരണത്തോടെ കട്ടപ്പന മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി മെഡിക്കൽ ലാബ് കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് ആരംഭിച്ചു.ഉദ്ഘാടനം മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ നിർവ്വഹിച്ചു.
14 മുതൽ മുതൽ 30 വരെ കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപമുള്ള മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി ലാബിലാണ് പരിശോധന നടക്കുന്നത്. ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ലിവർ ഫംങ്ഷൻ ടെസ്റ്റ്, കിഡ്നി ഫംങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, യൂറിൻ അനാലിസിസ്, കാൽസ്യം, കംപ്ലീറ്റ് ഹിമോഗ്രാം, തൈറോയ്ഡ് തുടങ്ങിയ 40 ടെസ്റ്റുകൾ അടങ്ങിയ 2000 രൂപ ചിലവു വരുന്ന പരിശോധനകൾ ക്യാമ്പിലൂടെ 890 രൂപയ്ക്ക് നടത്താൻ സാധിക്കും. ആവശ്യമുള്ളവർക്ക് ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. കൂടാതെ പരിശോധനയിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേയ്ക്ക് മലയാള മനോരമ ആരോഗ്യം മാസികയും ആരോഗ്യ വിവരങ്ങൾ അടങ്ങിയ 2024ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കുമെന്ന് മനോരമ സർക്കുലേഷൻ ഓഫിസർ ജിൻസൺ സി.ജോൺ പറഞ്ഞു.
മെഡിക്കൽക്യാംപിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു സൗകര്യപ്രദമായ തീയതി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 04868 252523.
What's Your Reaction?






